IndiaLatest

കോവിഡ്: ആറായിരം കടന്ന് അഹമ്മദാബാദ്.

“Manju”

ഹരീഷ് റാം

അഹമ്മദാബാദിൽ ഇന്നലെ മാത്രം 268 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇതോടെ അഹമ്മദാബാദിൽ മാത്രം പോസിറ്റീവ് 6086 ആയി. 513 പേർ ഗുജറാത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് 8542 പേർക്ക് കോവിഡ് പിടിപെട്ടു. ഇതിൽ 2780 പേർക്ക് രോഗം ഭേദമായി.

ഗുജറാത്തിൽ നിലവിൽ അമരേലി ജില്ലയിൽ മാത്രമാണ് പോസിറ്റീവ് കേയിസ് ഇല്ലാത്തത്. ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം അഹമ്മദാബാദിൽ തന്നെയാണ്. ഈ സ്ഥിതി മാറ്റിയെടുക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് അഹമ്മദാബാദിൽ നടപ്പാക്കിയിരിക്കുന്നത്. പാലും, മരുന്നും ലഭിക്കുന്നവ ഒഴിച്ചുള്ള ഒരു കടയും തുറക്കുന്നില്ല. ഈയൊരു നിലയിലേക്ക് അഹമ്മദാബാദ് മുമ്പേ എത്തിയിരുന്നെങ്കിൽ, ഒരു പക്ഷേ ഇത്തരത്തിലുള്ള ഗുരുതരമായ അവസ്ഥയുണ്ടാകുമായിരുന്നില്ല. കോവിഡിനെ പിടിച്ചുകെട്ടാനായി എത്ര ബുദ്ധിമുട്ടും സഹിക്കാൻ തയ്യാറണന്ന് മലയാളികൾ പറയുന്നു. എല്ലാവരും പ്രതിരോധ മരുന്നുകൾ കഴിക്കുന്നുണ്ട്.

അഹമ്മദാബാദിൽ അഡ്മിനിസ്ട്രേറ്റിവ് തലത്തിൽ കാര്യപ്രസക്തമായ മാറ്റങ്ങൾ ഗവൺമെന്റ് നടത്തിയിട്ടുണ്ട്. പഴുതടച്ച നടപടികളും ബോധവൽക്കരണവും നടത്തുന്നു. കേന്ദ്ര ഗവൺമെന്റിന്റെ നേരിട്ടുള്ള ഇടപെടലുകളും വിലയിരുത്തലുകളും ഉണ്ടായിട്ടുണ്ട്.

ഒരു ദിവസം ആവറേജ് 20 പേരെങ്കിലും മരിക്കുന്നുണ്ട്. മെയ് ഒന്നിന് ശേഷം 299 പേരാണ് മരിച്ചത്.

സ്റ്റേറ്റിൽ 116471 പേർക്ക് ടെസ്റ്റ് നടത്തിയതിൽ 8542 പേർക്ക് പോസിറ്റീവ് ആയി. 107929 പേരുടെ റിസൾട്ട് നെഗറ്റീവായിരുന്നു.

Related Articles

Back to top button