InternationalLatest

2012ല്‍ മോഷ്ടിക്കപ്പെട്ട പാബ്ലോ പിക്കാസോയുടെ ചിത്രങ്ങള്‍ കണ്ടെത്തി

“Manju”

2012ൽ മോഷ്ടിക്കപ്പെട്ട പാബ്ലോ പിക്കാസോയുടെ ചിത്രങ്ങൾ ഗ്രീക്ക് പോലീസ്  കണ്ടെത്തി | Greek police recover Picasso, Mondrian works stolen in 2012 |  Madhyamam

ആതന്‍സ്: മഹാരഥന്മാരായ രണ്ട് ചിത്രകാരന്മാരുടെ മോഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍ ഗ്രീക്ക് പോലീസ് കണ്ടെത്തി. 20ാം നൂറ്റാണ്ടില്‍ ജീവിച്ച പാബ്ലോ പിക്കാസോ, പിയററ് മോണ്‍ട്രിയന്‍ എന്നിവരുടെ ചിത്രങ്ങളാണ് പൊലീസ് കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ ആര്‍ട് ഗാലറിയായ ആതന്‍സ് ഗാലറിയില്‍ നിന്നാണ് ചിത്രങ്ങള്‍ കളവുപോയത്.
ചിത്രങ്ങള്‍ പൊലീസിന്‍റെ പക്കലുണ്ടെന്ന് വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. എന്നാല്‍ ഇതേക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ചിത്രങ്ങള്‍ നല്ല രീതിയില്‍ തന്നെയാണോ ഉളളതെന്നോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമല്ല.
നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ നിന്നും 2012 ജനുവരി 9നാണ് ഇവ മോഷ്ടിക്കപ്പെട്ടത്. ഗുഗ്ലിമോ കാഷ്യയുടെ പേന കൊണ്ട് വരച്ച ഒരു ചിത്രവും മോഷ്ടിക്കപ്പെട്ടിരുന്നു.

Related Articles

Back to top button