IndiaLatest

റെക്കോര്‍ഡ് നേട്ടത്തിലേറി ജന്‍ധന്‍ അക്കൗണ്ടുകള്‍

“Manju”

രാജ്യത്ത് മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌, ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞിരിക്കുകയാണ്. ഈ നേട്ടം സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രാലയമാണ് ജൻധൻ അക്കൗണ്ടുകളുടെ റെക്കോര്‍ഡ് നേട്ടത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. മൊത്തം അക്കൗണ്ടുകളില്‍ 56 ശതമാനം അക്കൗണ്ടുകളുടെ ഉടമകള്‍ സ്ത്രീകളാണ്. കൂടാതെ, 67 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ, അര്‍ദ്ധ നഗരങ്ങളിലാണ് തുറന്നിരിക്കുന്നത്. നിലവില്‍, ജൻധൻ അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 2.03 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. അക്കൗണ്ട് ഉടമകള്‍ക്ക് ഇതിനോടകം 34 കോടി റുപേ കാര്‍ഡുകള്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ജൻധൻ അക്കൗണ്ടില്‍ മിനിമം ബാലൻസ് ആവശ്യമില്ല എന്നതാണ് പ്രത്യേകത. അതിനാല്‍, വ്യക്തികള്‍ക്ക് സീറോ ബാലൻസ് നിലനിര്‍ത്താൻ സാധിക്കും.

ഒരു കുടുംബത്തില്‍ ഏറ്റവും കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും നിര്‍ബന്ധമായി വേണമെന്ന ലക്ഷ്യത്തോടെ 2014-ലാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ജൻധൻ യോജനയ്ക്ക് രൂപം നല്‍കിയത്. ഇന്ത്യയില്‍ താമസിക്കുന്ന 10 വയസോ, അതില്‍ കൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിക്കും ജൻധൻ അക്കൗണ്ട് എടുക്കാവുന്നതാണ്. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നത് വരെ അക്കൗണ്ട് നിയന്ത്രിക്കാനുള്ള അനുമതി രക്ഷിതാക്കള്‍ക്കാണ്. ജൻധൻ അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ആക്സിഡന്റ് ഇൻഷുറൻസ് ലഭിക്കും.

Related Articles

Back to top button