KeralaLatest

ലോക്സഭയിലേക്കില്ലെന്ന് കെ. മുരളീധരന്‍

“Manju”

തിരുവനന്തപുരം: ഇനി നിയമസഭയിലേക്കേയുള്ളൂവെന്നും ലോക്സഭയിലേക്കില്ലെന്നും വ്യക്തമാക്കി യു.ഡി.എഫ് സ്ഥാനാര്‍ഥിയും വടകര എം.പിയുമായ കെ. മുരളീധരന്‍. ശിഷ്ടകാലം താന്‍ കേരളം രാഷ്ട്രീയത്തിലാകും ഉണ്ടാവുക എന്ന് മുരളീധരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വടകര എം.പി എന്തുറപ്പിലാണ് നേമത്ത് മത്സരിക്കുന്നതെന്ന് ചോദിക്കുന്നവര്‍ ആറ് എം.എല്‍.എമാരെ കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് എന്തുറപ്പിലാണെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാ എം.പി എം.വി ശ്രേയാംസ് കുമാറിന് കല്‍പ്പറ്റയില്‍ മത്സരിക്കാമെങ്കില്‍ തനിക്ക് നേമത്തും മത്സരിക്കാം.

60 ശതമാനം മുന്നോക്ക സമുദായവും 40 ശതമാനം ന്യൂനപക്ഷവും ഉള്ള മണ്ഡലമാണ് നേമം. ഭൂരിപക്ഷ ഏകീകരണം നടക്കില്ല. എല്ലാ വിഭാഗത്തിന്റെയും വോട്ട് യു.ഡി.എഫിന് കിട്ടുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

 

Related Articles

Back to top button