IndiaKeralaLatest

സ്ഥാനാര്‍ത്ഥികളില്‍ സമ്പന്നന്‍ ശ്രേയാംസ് കുമാര്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന്‍ കല്‍പ്പറ്റയില്‍ നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാര്‍. 84.564 കോടി രൂപയുടെ സ്വത്താണ് സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളത്. കൈയ്യില്‍ 15000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തില്‍ 9.67 കോടിയും ഉണ്ട്.
74.97 കോടി രൂപയുടെ ഭൂസ്വത്തുണ്ട്. 3.98 കോടി ബാധ്യതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭാര്യ കവിതാ ശ്രേയാംസ് കുമാറിന് ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളിലായി 25.12 ലക്ഷം രൂപയുണ്ട്. 54 ലക്ഷത്തിന്റെ ഭൂസ്വത്തുമുണ്ട്.
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ വയസില്‍ മാത്രമല്ല, സമ്പന്നതയിലും പിന്നില്‍ കോഴിക്കോട് നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്താണ്. കൈയിലുള്ള 3000 രൂപ, സഹകരണ സൊസൈറ്റിയിലെ ഓഹരിയായ 10000 അടക്കം 14,508 രൂപയാണ് അഭിജിത്തിന് ഉള്ളത്‌. 1.73 ലക്ഷം ബാങ്ക് വായ്പയുമുണ്ട്.
തൃശൂര്‍ ജില്ലയില്‍ സ്ഥാനാര്‍ത്ഥികളില്‍ സമ്പന്നന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നടന്‍ സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിക്ക് 375 ഉം ഭാര്യ രാധികയ്ക്ക് 125 എന്നിങ്ങനെ 500 പവന്‍ സ്വര്‍ണവുമുണ്ട്. ഇതിന് ഒരു കോടി 90 ലക്ഷം വില വരും. തമിഴ്‌നാട്ടില്‍ 82.42 ഏക്കര്‍ ഭൂമി, 2.16 കോടി നിക്ഷേപവും 7.73 കോടിയുടെ സ്വത്തുമുണ്ട്.
6.8 കോടിയുടെ സ്വത്തുമുണ്ട്. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന് 1,76,06,000 രൂപയുടേതടക്കം 2,27,84,895 രൂപയുടെ ആസ്തിയും ഭാര്യയും ഭാര്യയുടെ പേരില്‍ 6,03,36,601 രൂപയുടെ സ്വത്തുമുണ്ട്.

Related Articles

Back to top button