IndiaLatest

കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തെ അഭിനന്ദിച്ച്‌ ശശി തരൂര്‍ എംപി

“Manju”

ന്യൂഡല്‍ഹി: യുക്രെയ്ന്‍ വിഷയത്തില്‍, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിദേശനയത്തെ അഭിനന്ദിച്ച്‌ ശശി തരൂര്‍ എംപി. ‘ഞങ്ങളുടെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും കൃത്യവും സ്പഷ്ടവുമായ മറുപടികളാണ് ലഭിച്ചത്. ഇങ്ങനെയാണ് വിദേശനയം നടപ്പാക്കേണ്ടത്. ഇത് എല്ലാവരും കണ്ടു പഠിക്കണം’, ശശി തരൂര്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേന്ദ്രത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

‘യുക്രെയ്ന്‍ വിഷയത്തില്‍ വ്യാഴാഴ്ച രാവിലെ വിദേശകാര്യ മന്ത്രാലയം നടത്തിയ യോഗം ഏറ്റവും മികച്ചതായിരുന്നു. ഞങ്ങളുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും കൃത്യവും സ്പഷ്ടവുമായ മറുപടി നല്‍കിയതിന് ഡോ.എസ്.ജയശങ്കറിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു. ഇങ്ങനെയാണ് വിദേശകാര്യ നയം നടപ്പാക്കേണ്ടത്’. ശശി തരൂര്‍ ട്വീറ്റില്‍ പറയുന്നു.

യുക്രെയ്നിലെ നിലവിലെ സാഹചര്യങ്ങള്‍ വിദേശകാര്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സംബന്ധിച്ച്‌, യുക്രെയ്ന്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ ഗംഗ അന്തിമഘട്ടത്തിലാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും യോഗത്തില്‍ എസ്.ജയശങ്കര്‍ വിശദീകരിച്ചു.

Related Articles

Back to top button