IndiaLatest

ഓസ്‌കര്‍ ജേതാക്കള്‍ പ്രധാനമന്ത്രിക്കൊപ്പം

“Manju”

95ാം ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനനത്തില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മനിച്ച എലിഫന്റ് വിസ്‌പേഴ്‌സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗുണീത് മോംഗയും സംവിധായക കാര്‍ത്തികി ഗോണ്‍സാല്‍വസും പ്രധാനമന്ത്രിയെ കാണാനെത്തി. ചിത്രത്തിന്റെ സിനിമാറ്റിക് ബ്രില്യന്‍സും വിജയവും ലോക ശ്രദ്ധ നേടിയെന്നും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചരെ കാണാന്‍ തനിക്ക് അവസരം ലഭിച്ചെന്നും സാ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ പറഞ്ഞു. നിര്‍മ്മാതാവ് ഗുണീത് മോംഗയ്‌ക്കും സംവിധായക കാര്‍ത്തികി ഗോണ്‍സാല്‍വസിനുമെപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

ദി എലിഫന്റ് വിസ്പറേഴ്സിന്റെ സിനിമാറ്റിക് ബ്രില്യന്‍സും വിജയവും ആഗോള ശ്രദ്ധയും പ്രശംസയും ആകര്‍ഷിച്ചു. അതുമായി ബന്ധപ്പെട്ട മിടുക്കരായ ടീമിനെ കാണാന്‍ എനിക്ക് ഇന്ന് അവസരം ലഭിച്ചു. അവര്‍ ഇന്ത്യയെ ഏറെ അഭിമാനം കൊള്ളിച്ചു. എന്നാണ് പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളില്‍ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പ്.

Related Articles

Check Also
Close
Back to top button