IndiaLatest

അഖിലേഷ് യാദവ് വാക്സിനെടുക്കാത്തതിന്റെ കാരണം പുറത്ത്

“Manju”

ലഖ്‌നൗ: മഹാമാരിയുടെ നടുവില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാക്കാനും സ്വന്തം ജീവന്‍ അപകടത്തിലാക്കാനും ഉറച്ച്‌ സമാജ്‌വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്.
ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ വന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ, സര്‍ക്കാര്‍ മോദിയുടെ ഫോട്ടോ നീക്കം ചെയ്യുകയും ദേശീയ പതാകയുടെ ചിത്രം വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പതിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ താന്‍ കോവിഡ് -19 വാക്സിന്‍ എടുക്കില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇത് തന്നെയാണ് തെരഞ്ഞെടുപ്പ് അടുത്തിട്ടും എന്‍ഡിടിവിയോട് അഖിലേഷ് ആവര്‍ത്തിച്ചതും. അഖിലേഷ് യാദവിനെ സംബന്ധിച്ചിടത്തോളം, തന്റെ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ കാണുന്നതിനേക്കാള്‍ പൊതുജനാരോഗ്യം അപ്രധാനമാണ്.
പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ വിസമ്മതിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നതെന്ന് എന്‍‌ഡി‌ടി‌വി ജേണലിസ്റ്റ് പ്രേരിപ്പിച്ചിട്ടും, ജീവന്‍ അപകടത്തിലായാലും വേണ്ടില്ല മോദിയുടെ ചിത്രം നീക്കം ചെയ്താല്‍ വാക്സിന്‍ എടുക്കുമെന്ന് അഖിലേഷ് വാശിപിടിച്ചു. ഒരു ജനാധിപത്യ രാജ്യത്തിന്റെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലും നേതാവിന്റെ ചിത്രം ആവശ്യമില്ലെന്നവകാശപ്പെട്ട യാദവ്, പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ നീക്കം ചെയ്യാത്തത് വരെ താന്‍ വാക്‌സിന്‍ എടുക്കില്ലെന്ന് ആവര്‍ത്തിച്ചു.
കൂടാതെ, താന്‍ ഇതുവരെ കോവിഡ് -19 വാക്സിന്‍ എടുത്തിട്ടില്ലെന്ന വസ്തുതയില്‍ ഏറെക്കുറെ അഭിമാനത്തോടെ എസ്പി മേധാവി പറഞ്ഞു: ‘എനിക്ക് കോവിഡ് ബാധിച്ചിരുന്നു, ഒരു വ്യക്തിക്ക് ഒരിക്കല്‍ വൈറസ് ബാധിച്ചാല്‍ അത് വീണ്ടും ലഭിക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ‘ കൂടാതെ ഇതിനെ അഖിലേഷ് ബിജെപി വാക്സിന്‍ എന്ന് വിളിച്ചു അധിക്ഷേപിക്കുകയും ചെയ്തു.

Related Articles

Back to top button