IndiaKeralaLatest

നടി സുരഭി ലക്ഷ്മിക്ക് വോട്ടില്ല

“Manju”

കോഴിക്കോട്: നടി സുരഭി ലക്ഷ്മിക്ക് ഇത്തവണ വോട്ടില്ല. വോട്ടര്‍ പട്ടികയില്‍ നേരത്തെ പേരുണ്ടായിരുന്നു. ചിലര്‍ പരാതി കൊടുത്ത് പേര് നീക്കം ചെയ്തു എന്നാണ് നടി പറയുന്നത്. താല്‍ക്കാലികമായി വീട് മാറിയ തന്റേയും ചേച്ചിയുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും ഇതിന് പിന്നില്‍ ചില തല്‍പ്പര കക്ഷികളാമെന്നും സുരഭി പറയുന്നു. ഹിയറിങ് നടത്താതെ പേര് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്. ഒരു പൗരന്റെ ജനാധിപത്യ അവകാശം ഹനിച്ചവര്‍ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും സുരഭി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ.
നരിക്കുനി ഗ്രാമപഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍, ബൂത്ത് 134 ല്‍ വോട്ടറായ ഞാന്‍, അമ്മയുടെ ചികിത്സാവശ്യാര്‍ത്ഥം താല്ക്കാലികമായി താമസം മാറിയപ്പോള്‍, ഞാന്‍ സ്ഥലത്തില്ലാ എന്ന പരാതി കൊടുപ്പിച്ച്‌, എന്നെയും ചേച്ചിയെയും വോട്ടര്‍ പട്ടികയില്‍ നിന്നും, ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഒരു പൗരന്റെ ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്ന ‘ചില തല്‍പരകക്ഷികള്‍” ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്.

Related Articles

Back to top button