KeralaLatest

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സ്പില്‍വേ ഷട്ടര്‍ അടച്ചു

“Manju”

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 141 അടിയാണ് നിലവില്‍ ജലനിരപ്പ്. ഇതോടെ അണക്കെട്ടില്‍ തുറന്നിരുന്ന സ്പില്‍വേ ഷട്ടര്‍ അടച്ചു. മഴ മാറിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.നിലവില്‍ അണക്കെട്ടില്‍ സംഭരിക്കാന്‍ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്.

തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2000 ഘനയടിയായി കുറച്ചു. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2399.08 അടിയാണ് നിലവിലെ ജലനിരപ്പ്. മഴ മാറിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

Related Articles

Back to top button