InternationalLatest

യു.എസ്. ഓപ്പണില്‍ നിന്നും ‍ സെറീന വില്യംസ് പിന്മാറി

“Manju”

യു.എസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് മുന്‍ വനിതാ ചാബ്യന്‍ സെറീന വില്യംസ് പിന്മാറി. അടുത്തയാഴ്ച മത്സരം തുടങ്ങാനിരിക്കെയാണ് സെറീന ഇന്നലെ പിന്മാറ്റം അറിയിച്ചത്. പരിക്കു മൂലമാണ് താന്‍ പിന്മാറുന്നതെന്നാണ് സെറീന അറിയിച്ചത്.

ഇതേ കാരണത്താല്‍ ടോക്യോ ഒളിംപിക്സില്‍ നിന്നും, സിന്‍സിനാറ്റി ഓപ്പണില്‍ നിന്നും താരം പിന്മാറിയിരുന്നു. പ്രമുഖ പുരുഷ താരങ്ങളായ റോജര്‍ ഫെഡററും, റാഫേല്‍ നദാലും, ഡൊമിനിക്ക് തീമും പരിക്കിന്റെ പേരില്‍ നേരത്തേ യു.എസ് ഓപ്പണില്‍ നിന്ന് പിന്മാറുന്ന വിവരം പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button