IndiaLatest

187 നാണയങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

“Manju”

ബംഗളൂരു: വിശപ്പ് മാറ്റുന്നതിനായി നാണയത്തുട്ടുകള്‍ വിഴുങ്ങിയ ആളുടെ വയറ്റില്‍ നിന്ന് നാണയങ്ങള്‍ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. കര്‍ണാടകയിലെ റായ്ച്ചൂരിലെ ലിംഗസുഗൂരിലാണ് സംഭവം. ധ്യാമപ്പ എന്ന 58 വയസ്സുകാരന്റെ ആമാശയത്തില്‍ നിന്നാണ് 187 നാണയങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. പുറത്തെടുത്ത നാണയങ്ങള്‍ക്ക് ഒന്നര കിലോ ഭാരം വരും. കഴിഞ്ഞ 7 മാസം കൊണ്ടാണ് ഇത്രയും നാണയങ്ങള്‍ വിഴുങ്ങിയതെന്നാണ് ഇയാള്‍ പറയുന്നത്. എപ്പോഴും വിശപ്പ് തോന്നുന്ന അസുഖമുള്ളതിനാലാണ് നാണയങ്ങളും കഴിച്ചു തുടങ്ങിയത്.

ഒരു രൂപ മുതല്‍ അഞ്ച് രൂപയുടെ വരെ നാണയത്തുട്ടുകള്‍ ഇയാള്‍ വിഴുങ്ങാറുണ്ടായിരുന്നു. വയറുവേദനയെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിലെ നാണയങ്ങള്‍ കണ്ടെത്തിയത്.

Related Articles

Back to top button