IndiaKeralaLatest

കോവിഡ് രണ്ടാം തരംഗം, ലക്ഷണങ്ങളറിയാം

“Manju”

കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ് രാജ്യം. ആശങ്ക ഉയർത്തി ഒരുലക്ഷത്തിലധികം കോവിഡ് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് ആദ്യതരംഗത്തെക്കാൾ ആശങ്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിദഗ്ധാഭിപ്രായം
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ പുതിയ ചില ലക്ഷണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവയെക്കുറിച്ചറിയാം .
തലവേദന, ശ്വാസതടസ്സം, തൊണ്ട വേദന, രുചിയും മണവും നഷ്ടപ്പെടൽ, തലകറക്കം, ജലദോഷം, വേദന, മൂക്കൊലിപ്പ്, ഛർദി, വയറിളക്കം, ചൊറിച്ചിൽ, ചെങ്കണ്ണ് അപൂര്‍വം ചില രോഗികളിൽ കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങളും.
തലച്ചോറിന് പ്രശ്നങ്ങള്‍. പുതിയ പഠനം അനുസരിച്ച് ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിലെ എല്ലാ അവയവങ്ങളെയും കോവിഡ് ബാധിക്കും. കൂടാതെ കുട്ടികളിൽ അപൂർവ്വ അവസ്ഥയായ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി ലക്ഷണങ്ങള്‍ക്കും കാരണമാകും.
ഓർമ്മപ്രശ്നങ്ങൾ, മസ്തിഷ്ക വീക്കം, തലച്ചോറിൽ രക്തം കട്ടപിടിക്കൽ എന്നിവയ്ക്ക് കാരണമായേക്കാം. ശരീരത്തിന്‍റെ പ്രതിരോധ ശേഷി നാഡിവ്യൂഹത്തെ ബാധിക്കുന്ന അവസ്ഥയ്ക്ക് കാരണമാകും. ഇത് ക്ഷീണം, തളർച്ച എന്നിവയ്ക്കും ക്രമേണ പരാലിസിസിലേക്കും നയിച്ചേക്കാമെന്നും പഠനം
ഉത്ക്കണ്ഠ. വിഷാദം അടക്കം മാനസികാരോഗ്യത്തിനും കനത്ത വെല്ലുവിളി ഉയർത്തുന്നുവെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു

Related Articles

Back to top button