KeralaKottayamLatest

ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കോട്ടയം സ്വദേശിനി

“Manju”

കോട്ടയം: ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കോട്ടയം സ്വദേശിനിയായ 42 വയസുകാരി. അതിരമ്പുഴ സ്വദേശിയായ സുരേഷിനും ഭാര്യ പ്രസന്നകുമാരിക്കുമാണ് ഒരു കുഞ്ഞിക്കാല്‍ കാണാന്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നാല് കുഞ്ഞുങ്ങളുടെ മാതാപിതാക്കളാകാനുള്ള ഭാഗ്യം ലഭിച്ചത്.

ഹരീഷ് ചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ചികിത്സയും ആശുപത്രി ഒരുക്കിയിരുന്നതായി കാരിത്താസ് ആശുപത്രി ഡയറക്റ്റര്‍ ഫാ.ഡോ. ബിനു കുന്നത്ത് പറഞ്ഞു. ഒരാഴ്ച നീണ്ട പരിചരണത്തിന് ശേഷം അമ്മയും, കുഞ്ഞുങ്ങളും ആശുപത്രി വിട്ടു. 1.48kg, 1.28kg, 1.12kg, 0.80gram എന്നിങ്ങനെയായിരുന്നു കുഞ്ഞുങ്ങളുടെ തൂക്കം. . ഈ അപൂര്‍വ സാഹചര്യത്തില്‍ കുട്ടികളുടെ ചികിസയുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം കാരിത്താസ് ആശുപത്രി സൗജന്യമായി ലഭ്യമാക്കിട്ടുണ്ട്.

Related Articles

Back to top button