KeralaLatest

വിവാഹം ചെലവ് ചുരുക്കി മാതൃക കാണിച്ചവരാണ് ആഷിഖും റിമയും‌

“Manju”

സിന്ധുമോള്‍ ആര്‍

 

വിവാഹത്തിന് ചെലവുകള്‍ ഒഴിവാക്കുക എന്നത് പ്രധാനമാണെന്നും, അതില്‍ നല്ല മാതൃകയാണ് ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലുമെന്ന് നടന്‍ ഹരീഷ് പേരടി. ‘നവ സിനിമകളെ നെഞ്ചലേറ്റുന്നവര്‍ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല. 101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെണ്‍കുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനര്‍ചിന്തനം നടത്തേണ്ട സമയമാണിത്‌.’- ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് :
കൊറോണ കാലത്തെ വിവാഹങ്ങള്‍ നമ്മളെ പലതും ഓര്‍മപെടുത്തുന്നുണ്ട്. അതില്‍ പ്രധാനമാണ് രണ്ടു പേര്‍ ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക എന്നത്. അതില്‍ നല്ല മാതൃകയാണ് ആഷിക്കും റീമയും.

കൊറോണ കാലത്തിനും എത്രയോ മുമ്പേ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിവാഹ ചിലവിന്റെ പണം എറണാകുളം ജനറല്‍ ആശുപത്രിക്ക് സംഭാവന ചെയ്തവര്‍. നവ സിനിമകളെ നെഞ്ചിലേറ്റുന്നവര്‍ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല.101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെണ്‍കുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനര്‍ചിന്തനം നടത്തേണ്ട സമയമാണിത്.

Related Articles

Check Also
Close
Back to top button