KeralaLatest

കോവിഡ് വ്യാപനം തടയുന്നതിനായുള്ള പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യൂപ്മെന്‍റ് പോലീസുകാര്‍ക്ക് ലഭ്യമാക്കി

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യപ്രവര്‍ത്തകർ ധരിക്കുന്ന പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യൂപ്മെന്‍റ് (പി.പി.ഇ) പോലീസുകാര്‍ക്ക് ലഭ്യമാക്കുന്നതിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു. പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിന് സമീപം കേരളാ പോലീസ് സ്പോര്‍ട്സ് ഹോസ്റ്റലായ ജാവലിനില്‍ നടന്ന ചടങ്ങില്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം, ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി. പ്രകാശ്, എസ്.എ.പി കമാണ്ടന്‍റ് കെ.എസ് വിമല്‍, ഡോ.ബി ഇക്ബാല്‍ തുടങ്ങിയവരും പങ്കെടുത്തു.

500 പി.പി.ഇ കിറ്റുകളാണ് പോലീസുകാര്‍ക്ക് ലഭ്യമാക്കിയത്. രോഗികളുമായി പോലീസുകാര്‍ അടുത്ത് ഇടപഴകേണ്ടിവരുന്നതിനാല്‍ രോഗം പകരാതിരിക്കാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ഈ കിറ്റ് പോലീസുകാര്‍ക്ക് ലഭ്യമാക്കിയത്.

ഫോട്ടോ ക്യാപ്ഷന്‍

1. കോവിഡ് വ്യാപനം തടയുന്നതിനായുള്ള പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യൂമെന്‍റ് (പി.പി.ഇ) ധരിക്കുന്ന രീതിയും അതിന്‍റെ ആവശ്യകതയും ഡോ.ബി ഇക്ബാല്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയോട് വിശദീകരിക്കുന്നു. ഹെഡ് ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം സമീപം.

2. കോവിഡ് വ്യാപനം തടയുന്നതിനായുള്ള പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യൂമെന്‍റ്(പി.പി.ഇ) ധരിച്ചവര്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഡോ.ബി ഇക്ബാല്‍, ഹെഡ് ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവര്‍ക്കൊപ്പം.

Related Articles

Leave a Reply

Back to top button