Kerala

സംസ്ഥാനത്ത് 200 കോടിയുടെ കൃഷിനാശം

“Manju”

തിരുവനന്തപുരം : മഴക്കെടുതിയിൽ കേരളത്തിൽ വൻ കൃഷി നാശം. 200 കോടിയുടെ കൃഷിനാശമാണ് സംസ്ഥാനത്ത് ഉണ്ടായത്. കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ കൃഷി നാശം ഉണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ട്. കേരളത്തിനായി പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി നാശം സംബന്ധിച്ച് കണക്കെടുപ്പ് ഉടൻ പൂർത്തിയാക്കുമെന്നും കൃഷി മന്ത്രി അറിയിച്ചു.

വെള്ളിയാഴ്ച മുതലാണ് സംസ്ഥാനത്ത് ശക്തമായ മഴ ആരംഭിച്ചത്. തുടർന്ന് കോട്ടയം ഇടുക്കി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടുകയും വെള്ളം കയറുകയുമുണ്ടായി. ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിലാണ് ഒരാൾ പൊക്കത്തിൽ വെള്ളം കയറിയത്. ഇതേത്തുടർന്നാണ് വ്യാപക കൃഷി നാശം ഉണ്ടായിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 23- ാം തീയ്യതി വരെ കാറ്റ് തുടരും. മരങ്ങളും വൈദ്യുതി കമ്പികളും പോസ്റ്റുകളും കടപുഴകി വീഴാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണം അതോറിറ്റി നിർദ്ദേശിച്ചു.

Related Articles

Back to top button