KeralaLatest

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് പ്രാദേശികമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടി. അതത് ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
അതേസമയം, പ്രാദേശിക നിയന്ത്രണങ്ങളല്ലാതെ ലോക്ഡൗണ്‍പോലെ കടുത്ത നിയന്ത്രണങ്ങള്‍ ഇപ്പോള്‍ പരിഗണനയിലില്ലെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. പൊതുസ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നത് അടക്കമുള്ള കാര്യങ്ങളാണു നിലവില്‍ പരിഗണിക്കുന്നത്

Related Articles

Back to top button