IndiaLatest

ചെന്നൈയിലേക്കുള്ള 6 ട്രെയിനുകള്‍ റദ്ദാക്കി

“Manju”

തമിഴ്‌നാട്ടില്‍ കനത്ത മഴ. ഇന്നലെ പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗത്തിലെ പല സ്ഥലത്തും വെള്ളം കയറി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വുഴുപ്പുറം എന്നീ ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ തമിഴ്‌നാട്ടിലെ പല ജില്ലകളിലും റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ തുടരുന്ന സാഹചര്യത്തില്‍ വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകള്‍ കൂടി റദ്ദാക്കിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുകയുള്ളൂവെന്നും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ ചെന്നൈയിലെ പലയിടങ്ങളിലെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.

Related Articles

Back to top button