KeralaLatest

കാട്ടുതീ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി

“Manju”

പത്തനംതിട്ട: കാട്ടുതീ ഭീഷണി നേരിടുന്നതിനുള്ള പ്രതിരോധ മുന്നൊരുക്കങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം രൂപം നല്‍കി. കാട്ടുതീ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കാട്ടുതീ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് വാര്‍ റൂം നമ്പര്‍ ലഭ്യമാക്കും.വനം വകുപ്പിന് കീഴില്‍ തീ കെടുത്തുന്നതിനുള്ള ഉപകരണങ്ങളും, മാനവ വിഭവ ശേഷിയും ഉറപ്പാക്കും. കാട്ടുതീ ഉണ്ടാകാനിടയുള്ള മേഖലയിലെ പ്രദേശവാസികള്‍ക്കും ജനപ്രതിനിധികള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ബോധവല്‍ക്കരണത്തിനായി അഗ്‌നിശമന സേനാ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. കാട്ടുതീ സാധ്യതാ മേഖലകളില്‍ ഫയര്‍ ലൈനുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് വനം വന്യജീവി വകുപ്പ് ഉറപ്പു വരുത്തും.വനത്തിനുള്ളിലും വനാതിര്‍ത്തികളിലും പകല്‍ സമയത്തും രാത്രികാലങ്ങളിലും
പട്രോളിംഗ് ശക്തമാക്കും.

Related Articles

Back to top button