KeralaLatest

വിദേശത്ത് നിന്ന് എത്തുവർക്ക് ഹോം ക്വാറന്റൈന്‍‍; മാര്‍ഗരേഖ പുറത്തിറക്കിയേക്കും

“Manju”

സിന്ധുമോള്‍ ആര്‍

 

വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയില്‍. പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വീടുകളില്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കുന്നതും ആലോചനയിലുണ്ട്. ക്വാറന്റൈന്‍ കാലയളവ് 14 ദിവസം എന്നത് വെട്ടിച്ചുരുക്കില്ല.

പ്രവാസികള്‍ വന്‍തോതില്‍ മടങ്ങിയെത്തുന്നത് മൂലം എല്ലാവര്‍ക്കും സര്‍ക്കാര്‍ ക്വാറന്‍റീന്‍ സംവിധാനം ലഭ്യമാക്കുക പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. വീടുകളില്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നത് മാനസിക സമ്മര്‍ദം കുറയാന്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഉന്നതാധികാര സമിതി ഇക്കാര്യം പരിശോധിച്ചുവരികയാണ്. ഐസിഎംആര്‍ പുതിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കിയേക്കും.

Related Articles

Back to top button