നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ പ്രമുഖ അഭിഭാഷകനായ ഉടുമ്പൻചോല ചെല്ലം എസ്റ്റേറ്റിൽ അഡ്വ: K.N ശശീന്ദ്രനെ നോട്ടറി ആയി നീയമിച്ചുകൊണ്ട് കേന്ദ്ര സർക്കാരിൻ്റെ മിനിസ്റ്ററി ഓഫ് ലീഗൽ അഫയേഴ്സ് (Ministry of law&Justice Department of Legal Affairs) വിഭാഗത്തിൻ്റെ ഉത്തരവിറങ്ങി.
1989 ൽ തിരുവനന്തപുരത്തെ കേരള ലോ അക്കാഡമി ലോ കോളേജിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയ അദ്ദേഹം ആവർഷം തന്നെ എൻറോൾ(Enroll) ചെയ്യുകയായിരുന്നു. തുടക്കത്തിൽ ആലപ്പുഴ ജില്ലയിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വന്തം ജില്ലയായ ഇടുക്കിയിലെ നെടുംങ്കണ്ടം ആസ്ഥാനമാക്കി കൊണ്ട് വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുകയാണ് . സാംസ്കാരിക മേഘലയിലെ സജീവ സാന്നിദ്ധ്യവുമാണ് . ഔദ്യോഗികമായ തിരക്കുകൾക്കിടയിലും കൃഷിക്കും ആവശ്യമായ സമയം കണ്ടെത്തുന്ന അഡ്വ.ശശീന്ദ്രൻ ഉടുമ്പൻചോലയിലാണ് സ്ഥിരതാമസം