Latest

ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

“Manju”

മലയാളികളുടെ പ്രിയതാരം ആന്‍ അഗസ്റ്റിന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് നടി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചി​ത്രത്തിലെ നായികയായാണ് ആന്‍ അഗസ്റ്റിന്റെ തി​രി​ച്ചുവരവ്. എം. മുകുന്ദന്റെ ഓട്ടോ റി​ക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചി​ത്രാവി​ഷ്കകാരമാണി​ത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും.
ഉത്തരവാദിത്തമി​ല്ലാതെ ജീവിക്കുന്ന ഓട്ടോ റിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇവരിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ നിര്‍മിക്കുന്നത്. 2017ല്‍ റി​ലീസായ ദുല്‍ഖര്‍ ചിത്രം സോളോയിലാണ് ആന്‍ അഗസ്റ്റി​ന്‍ ഒടുവില്‍ അഭിനയിച്ചത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരം 2014 ല്‍ വിവാഹിതയായി. സിനിമാട്ടോഗ്രാഫര്‍ ജോമോന്‍ ടി ജോണ്‍ ആയിരുന്നു ആന്‍ അഗസ്റ്റിന്‍്റെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടെത്. വിവാഹത്തോടെ സിനിമയില്‍ സജീവമായിരുന്ന ആന്‍ അഗസ്റ്റിന്‍ അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ വിവാഹമോചിതരായത്. വിവാഹമോചനത്തെ കുറിച്ച്‌ രണ്ടാളും പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button