IndiaLatest

ഐപിഎല്‍: കോഹ്‌ലിക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും

“Manju”

ചെന്നൈ ;ഐപിഎല്ലില്‍ സണ്‍ റൈസേഴ്സിനെതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും. മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ബാംഗ്ലൂരിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയ കോഹ്ലി 33 റണ്‍സില്‍ നില്‍ക്കെ ഔട്ടായിരുന്നു. ഔട്ടായതിനുശേഷം ഡ്രസിങ് റൂമിലേക്ക് നടക്കുന്നതിനിടെ തന്റെ രോഷം കോഹ്ലി പ്രകടിപ്പിച്ച വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ബൗണ്ടറി ലൈനിനോട് രോഷം തീര്‍ത്ത കോഹ്ലി ഡഗൗട്ടിലേക്ക് കയറും മുമ്പേ ബാറ്റ് കൊണ്ട് കസേരയിലും തന്റെ രോഷം തീര്‍ത്തു. കോഹ്‌ലിയുടെ ഈ പ്രവര്‍ത്തിയില്‍ താരത്തിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. ഐപിഎല്‍ നിയമാവലിയില്‍ ക്രിക്കറ്റ് ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ പാടില്ലെന്ന് പരാമര്‍ശിക്കുന്നുണ്ട്. ഈ നിയമം ലംഘിച്ച താരത്തിനെതിരെ അച്ചടക്ക നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button