KeralaLatest

സ്ത്രീകൾക്ക് സ്വയംതൊഴിൽ വായ്പാ പദ്ധതി

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

സംസ്ഥാന വനിതാ വികസന കോർപറേഷൻ നിശ്ചിത വരുമാന പരിധിയുള്ള (ഗ്രാമപ്രദേശം 98,000, നഗരപ്രദേശം 1,20,000) 18നും 55നും ഇടയിൽ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട തൊഴിൽഹിതരായ സ്ത്രീകൾക്ക് വായ്പ നൽകുന്നു. ആർട്ടിസാൻസ് വിഭാഗത്തിൽ ഉൾപ്പെടുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതികൾക്കായി നാല് ശതമാനം പലിശ നിരക്കിലാണ് വായ്പ നൽകുന്നത്. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ നൽകേണ്ടതാണ്. www.ksdc.org എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്ന വായ്പ അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടെ ജില്ലാ ഓഫീസിൽ സമർപ്പിക്കണമെന്ന് എറണാകുളം മേഖലാ മാനേജർ അറിയിച്ചു. ഫോൺ: 9496015013.

Related Articles

Back to top button