KeralaLatest

വാളയാര്‍ അതിര്‍ത്തിയില്‍ വീണ്ടും പരിശോധന; ഇ പാസ് നിര്‍ബന്ധം

“Manju”

വാളയാര്‍: വാളയാര്‍ അതിര്‍ത്തിയില്‍ ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോധന പുനരാരംഭിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ പാസ് പരിശോധനയാണ് തമിഴ്നാട് നടത്തുന്നത്.
വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ പാസ് എടുത്തിരിക്കണമെന്ന് കഴിഞ്ഞ മാസമാണ് കോയമ്പത്തൂര്‍ കളക്ടര്‍ വ്യക്തമാക്കിയത്. 72 മണിക്കൂര്‍ മുമ്ബ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യില്‍ കരുതണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുണ്ടുണ്ടാക്കുന്ന ഉത്തരവ് പുനപരിശോധിക്കണമെന്ന് പാലക്കാട് കളക്ടര്‍ കോയമ്പത്തൂര്‍ കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Related Articles

Back to top button