സിന്ധുമോള്‍ ആര്
കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു . തളിപ്പറമ്പ് സ്വദേശി സത്യന്(53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ് രോഗബാധയേറ്റ് മരിച്ചത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തളിപ്പറമ്പ് സ്വദേശിയായ സത്യന് കഴിഞ്ഞ 16നാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മരണം. എടക്കാട് സ്വദേശിയായ ഹംസ നാഡീ സംബന്ധമായ അസുഖങ്ങള്‍ക്കും കിഡ്നി രോഗങ്ങള്‍ക്കും ചികിത്സയിലായിരുന്നു.