LatestThiruvananthapuram

കേരള-തമി‍ഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് കൂടിക്കാ‍ഴ്ച നടത്തും

“Manju”

കേരള തമി‍ഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് കൂടിക്കാ‍ഴ്ച നടത്തും. വൈകിട്ട് കോവളത്ത് വച്ചാണ് പിണറായി വിജയൻ എംകെ സ്റ്റാലിൻ കൂടിക്കാ‍ഴ്ച. ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയങ്ങൾ ചർച്ചയാവും.

മുല്ലപ്പെരിയാർ, ശിരുവാണി ഉൾപ്പെടെ ഇരു സംസ്ഥാനങ്ങൾക്കും ഇടയിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. വൈകിട്ട് 6 ന് കോവളത്ത് വെച്ചാണ് കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. പ്രധാനമായും മുല്ലപ്പെരിയാർ വിഷയമാണ് ചർച്ചയാകുക.

മുല്ലപ്പെരിയാർ ബേബി ഡാമിനു മുന്നിൽ മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം വീണ്ടും തമിഴ്നാട് സുപ്രീംകോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ ആവശ്യത്തിൻമേൽ തുടർനടപടിയെടുക്കാൻ മേൽനോട്ടസമിതി കേരളത്തോടു നിർദേശിച്ച സാഹചര്യം നില നിൽക്കുന്നതിനിടെയാണ് ഇരു മുഖ്യമന്ത്രിമാരുടെയും കൂടിക്കാഴ്ച.

 

Related Articles

Back to top button