LatestThiruvananthapuram

22 വാര്‍ഡുകളില്‍ പ്രത്യേക കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍

“Manju”

തിരുവനന്തപുരം : കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്നതിനാല്‍ (പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ല്‍ കൂടുതല്‍) ജില്ലയിലെ 22 വാര്‍ഡുകളില്‍ അര്‍ദ്ധരാത്രി മുതല്‍ തീവ്ര കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ ഇവയാണ്. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി (11,17), നെടുമങ്ങാട് മുന്‍സിപ്പാലിറ്റി (13), അമ്പൂരി പഞ്ചായത്ത് (3), അരുവിക്കര പഞ്ചായത്ത് (17), കടയ്ക്കാവൂര്‍ പഞ്ചായത്ത് (13), കരകുളം പഞ്ചായത്ത് (15), കരവാരം പഞ്ചായത്ത് (14), കുറ്റിച്ചല്‍ പഞ്ചായത്ത് (1), മാണിക്കല്‍ പഞ്ചായത്ത് (1), നഗരൂര്‍ പഞ്ചായത്ത് (2), പള്ളിക്കല്‍ പഞ്ചായത്ത് (6), പനവൂര്‍ പഞ്ചായത്ത് (10), പുളിമാത്ത് പഞ്ചായത്ത് (4), പുല്ലമ്പാറ പഞ്ചായത്ത് (10), വാമനപുരം പഞ്ചായത്ത് (1,6,10,13), വെള്ളനാട് പഞ്ചായത്ത് (13), വെട്ടൂര്‍ പഞ്ചായത്ത് (5), വിതുര പഞ്ചായത്ത് (5).

ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുള്ള വാര്‍ഡുകള്‍ കര്‍ശന പോലീസ് നിയന്ത്രണത്തിലായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അടുത്ത ഏഴ് ദിവസത്തേക്ക് അല്ലെങ്കില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ല്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും.  27.09.2021ലെ ഉത്തരവ് പ്രകാരം പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായും കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button