KeralaLatest

മരുന്നുവില കുറയ്‌ക്കാന്‍ യു.എ.ഇയില്‍ നടപ്പാക്കിയത് ഒമ്പതു പദ്ധതികള്‍

“Manju”

യു.എ.ഇയില്‍ മരുന്നുവില കുറയ്‌ക്കാന്‍ നടപ്പാക്കിയത് ഒമ്പതു പദ്ധതികള്‍.ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പാക്കിയത്. ഇതിലൂടെ വിവിധ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയിനത്തില്‍ 78 ശതമാനംവരെ ഇളവ് ഏര്‍പ്പെടുത്താനും സാധിച്ചിട്ടുണ്ട്.
എല്ലാ ജനങ്ങള്‍ക്കും അവശ്യമരുന്നുകള്‍ പ്രാപ്യമാക്കുക, ജീവിതനിലവാരം ഉയര്‍ത്തുക, മികച്ച ആരോഗ്യപരിപാലന സാഹചര്യം ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതികള്‍ നടപ്പാക്കിയത്. പദ്ധതികള്‍ക്ക് തുടക്കംകുറിച്ച്‌ ഇതുവരെയുള്ള കാലഘട്ടത്തില്‍ 565 ഇനം മരുന്നുകള്‍ക്ക് അഞ്ചുശതമാനംമുതല്‍ 60 ശതമാനംവരെ ഇളവു ലഭ്യമാക്കാന്‍ സാധിച്ചതായി യു.എ.ഇ. ആരോഗ്യ, രോഗപ്രതിരോധവകുപ്പ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് അറിയിച്ചു.

Related Articles

Back to top button