IndiaKeralaLatest

കൊവിഡ് വാക്സിന്‍, ആശങ്കകളും ആകുലതകളും

“Manju”

കോവിഡ് അതിന്റെ എല്ലാ ഭാവങ്ങളും പൂണ്ട് തികഞ്ഞാടുകയാണ്. ആരെയൊക്കെ പിടികൂടിയിട്ടുണ്ട് എന്ന് ആര്‍ക്കുമറിയില്ല. ഗവണ്‍മെന്റ് വാക്സിനേഷനുകളുമായി പിന്നലെതന്നെയുണ്ട്. എങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോയതുപോലെയാണ്. ജനം സ്വയം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആഘോഷങ്ങളും, വിവാഹങ്ങളും പരമാവധി തിരക്ക് കുറച്ചുതന്നെ നടത്തുന്നതാകും ഉചിതം. ഇലക്ഷനെയാണ് ഇപ്പോള്‍ എല്ലാവരും പഴിചാരുന്നത്. പക്ഷെ ഇലക്ഷന്‍ നടക്കാത്തസ്ഥലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലതന്നെ. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും ന്യൂഡല്‍ഹിയും ഈ താണ്ഡവത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അവിടെ സ്ഥിതിഗതികള്‍ വളരെ രൂക്ഷമാണെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. യു.പി.യില്‍ ശ്മശാനങ്ങള്‍ നിറയുമ്പോള്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ഹോസ്പിറ്റലുകള്‍ നിറഞ്ഞുകവിയുകയാണ്. അതിനെ ശരിവയ്ക്കുന്നതാണ് കഴിഞ്ഞദിവസം എയിംസ് ഡയറക്ടര്‍ നല്‍കിയ പ്രസ്താവന. അവിടെ എത്തുന്ന രോഗികളില്‍ 94% പേരും കോവിഡ് പോസിറ്റീവാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. വാകിസിനേഷന്‍ രണ്ടാം ഘട്ടവും ഒന്നാംഘട്ടവുമായി പുരോഗമിക്കുമ്പോള്‍ എന്തായിരിക്കും പൊതുജനത്തിന്റെ മനസ്സില്‍. ആകുലതകളും ആശങ്കളകളുമാണ് നിറയെ.
ആദ്യഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കി. ഇപ്പോള്‍ രണ്ടാം ഘട്ടവും കഴിഞ്ഞ്
രാജ്യത്ത് കൊവിഡ് വാക്സിനേഷന്റെ മൂന്നാംഘട്ടം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുകയാണ്. 45 വയസിന് മുകളിലുളളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. ഇതിനായി എല്ലാവരും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കൊ-വിന്‍ എന്ന സര്‍ക്കാര്‍ ആപ്പ് വഴിയോ, വെബ്സെറ്റ് വഴിയോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താലോ, സര്‍ക്കാര്‍ ആശുപത്രിയില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്താലോ ആണ് വാക്സിനെടുക്കാന്‍ സാധിക്കുക. കൊവി ഷീല്‍ഡ് വേണോ, കൊ വാക്സിന്‍ വേണോ എന്ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കാം.
കൊവി ഷീല്‍ഡ് വാക്സിന്‍ എടുക്കുന്നവര്‍ രണ്ടാമത്തെ ഡോസ് എട്ടാഴ്ചയ്ക്കുളളില്‍ എടുത്താല്‍ മതി. നേരത്തെ കൊവി ഷീല്‍ഡ് എടുക്കുന്നവര്‍ രണ്ടാമത്തെ ഡോസ് നാല് മുതല്‍ ആറ് ആഴ്ചകളുടെ വ്യത്യാസത്തില്‍ എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളും തെളിവുകളും മുന്‍നിര്‍ത്തിയാണ് രണ്ടാമത്തെ ഡോസിന്റെ സമയപരിധിയില്‍ കേന്ദ്രം മാറ്റം വരുത്തിയത്. നാല് മുതല്‍ എട്ട് ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചാല്‍ കൂടുതല്‍ പ്രതിരോധം ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്.
രാജ്യത്ത് വാക്സിനുകള്‍ക്ക് ക്ഷാമമില്ലെന്നും ആവശ്യത്തിന് വാക്സിന്‍ ഡോസ് ഉണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. വാക്സിനുകളില്‍ കൊവി ഷീല്‍ഡിന് മാത്രമാണ് രണ്ടാമത്തെ ഡോസിനിടയിലെ സമയം കൂട്ടിയത്. കൊവാക്സിന്‍ നിലവില്‍ നല്‍കിയിരുന്നത് പോലെ തന്നെ തുടരും. രാജ്യത്ത് 80 ലക്ഷം പേരാണ് ഇതുവരെ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചത്. 4.85 കോടിയോളം പേര്‍ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായിട്ടാണ് കണക്കുകള്‍.
അറുപത് വയസ് കഴിഞ്ഞവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുളള ​മറ്റ് അസുഖങ്ങള്‍ ഉളളവര്‍ക്കുമാണ് ഇപ്പോള്‍ വാക്സിനേഷന്‍ പുരോ​ഗമിച്ച്‌ കൊണ്ടിരിക്കുന്നത്. ആദ്യ ഘട്ട വാക്സിനേഷന്റെ സമയത്ത് കൊ വിന്‍ 1.0 ആയിരുന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം നിലവില്‍ കൊ വിന്‍ 2.0 ആണ്. മൂന്നാം ഘട്ടത്തില്‍ ഇതില്‍ മാറ്റങ്ങള്‍ വരുമോ എന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഒരു മൊബൈല്‍ ഫോണ്‍ നമ്ബരില്‍ നിന്നും നാല് അപ്പോയിന്റ്മെന്റുകള്‍ വരെ എടുക്കാം. കൂടാതെ വാക്സിനേഷന്റെ തിയതി, സൗകര്യപ്രദമായ ആശുപത്രി എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. ആരോ​ഗ്യസേതു ആപ്പില്‍ നിന്നും കൊ വിന്‍ രജിസ്ട്രേഷന്‍ നടത്താനും സാധിക്കും. രജിസ്ട്രേഷനായി ആദ്യം കൊ-വിന്‍ ആപ്പോ അല്ലെങ്കില്‍ cowin.gov.in എന്ന വെബ്സെെറ്റിലോ രജിസ്റ്റര്‍ ചെയ്യുക. മൊബൈല്‍ നമ്ബരോ, ആധാര്‍ നമ്ബരോ നല്‍കി എന്റര്‍ ചെയ്യുക. ഇതുവഴി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതോടെ ഒരു ഒടിപി ലഭിക്കും.
ഇതില്‍ കുടുംബാം​ഗങ്ങളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ആദ്യ ഡോസ് വാക്സിന്‍ എടുക്കാനുളള തിയതിയും ചെല്ലേണ്ട സമയവും ഇതിനായി എത്തേണ്ട കേന്ദ്രവും ലഭിക്കും. ആ സമയത്ത് പോയി വാക്സിന്‍ എടുക്കാവുന്നതാണ്. വാക്സിന്‍ എടുത്ത് കഴിഞ്ഞാല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കെറ്റും മോണിറ്ററിങ് റെഫറന്‍സ് ഐഡിയും ലഭിക്കും.
ആശങ്കകള്‍ ഒഴിയുന്നില്ല.
45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇനി വാക്സിന്‍ ലഭിക്കും എന്നത് പ്രതീക്ഷയുളവാക്കുന്ന വാര്‍ത്തയാണെങ്കിലും വാക്സിന്‍ പ്രക്രിയയെ കുറിച്ചുള്ള ആശങ്കകളും പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളും ഏഷ്യാവില്ലുമായി പങ്കുവെച്ചു.
വാക്സിന്റെ പാര്‍ശ്വഫലം
“വാക്സിന്റെ ഗുണദോഷങ്ങള്‍ എന്തൊക്കെയാണെന്ന് ആര്‍ക്കറിയാം?”, കലൂര്‍ സ്റ്റേഡിയത്തിന് അടുത്ത് പലചരക്ക് കട നടത്തുന്ന ദിവാകരന്‍ പറയുന്നു. ” എനിക്ക് വാക്സിന്‍ എടുക്കാന്‍ പേടിയൊന്നും ഇല്ല പക്ഷെ ശാസ്ത്രം ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്. ഇന്ന് പറയും പാര്‍ശ്വഫലം ഇല്ലെന്ന്, നാളെ ചിലപ്പോള്‍ മാറ്റി പറയും”.
വാക്സിന്‍ കഴിഞ്ഞുള്ള അസ്വസ്ഥതകള്‍
“വാക്സിന്‍ എടുത്ത് കഴിഞ്ഞാല്‍ ഉണ്ടാകുന്ന മസില്‍ വേദന, പനി പോലുള്ള ചെറിയ ശാരീരിക അസ്വസ്ഥതകള്‍ അതിന് ശേഷമുള്ള ദിവസങ്ങളിലും അനുഭവപ്പെട്ടേക്കാം. 60 കഴിഞ്ഞവരെ പോലെ അല്ല, 45 വയസിന് മുകളില്‍ പ്രായം ഉള്ളവരും കോവിഡ് പോരാളികളും പല മേഖലകളില്‍ ജോലിക്ക് പോകുന്നവരാണ്. അവര്‍ക്ക് വിശ്രമിക്കാന്‍ വേണ്ടത്ര സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് വ്യക്തികള്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടി വരും”, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ് അധ്യാപകന്‍ മനു പറയുന്നു.
സാങ്കേതികതയുടെ റോള്‍
“ഓണ്‍ലൈന്‍ വാക്സിന്‍ രെജിസ്ട്രേഷന്‍ അത്ര എളുപ്പം ആകില്ല. കോവിഡ് കാലം തുടങ്ങി സകലതും ഓണ്‍ലൈന്‍ ആയി ചെയ്തു തുടങ്ങിയതോടെ പ്രായമായവര്‍ക്ക്മക്കളുടെയും മറ്റും സഹായം തേടേണ്ടി വരുന്നുണ്ട്. വാക്സിന്‍ രെജിസ്ട്രേഷന്‍ കുറേക്കൂടി സുഗമമാക്കണം”, ഡൊമസ്റ്റിക് വര്‍ക്കര്‍ ആയ വൈപ്പിന്‍ സ്വദേശി സജിത പറയുന്നു.
വാക്സിനുകള്‍ ഏതൊക്കെ
“പല വാക്‌സിനുകളുടെയും പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ടല്ലോ, കോവാക്സിന്‍, കോവിഷീല്‍ഡ്‌, വിദേശരാജ്യങ്ങള്‍ ഉപയോഗിക്കുന്ന സ്പുട്നിക്, ചൈനയുടെ വാക്സിന്‍, വാക്ക്സിനുകളുടെ മാറിമറിയുന്ന ശതമാന കണക്കുകളും ഇടക്കിടെ പുറത്ത് വരുന്നുണ്ട്. ഇതില്‍ എന്താണ് ഫലപ്രദം എന്ന് എങ്ങനെ അറിയും? നമുക്ക് തരുന്ന വാക്സിന്‍ എത്ര നാള്‍ രോഗത്തെ ചെറുക്കും? ” വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനും തൃശൂര്‍ സ്വദേശിയുമായ മാധവന്‍ പിള്ള പറയുന്നു.
ഭിന്നശേഷിയുള്ളവര്‍ക്കും വാകിസിനേഷന്‍ നടത്തണം
” കോവിഡ് വന്ന് കഴിഞ്ഞാല്‍ കോംപ്ലികേഷന്‍സ് വരാനുള്ള സാധ്യത കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്കാണ്. റിക്കവറിയും കൂടുതല്‍ പ്രയാസകരമാണ്. അവരെ പരിപാലിക്കാന്‍ നില്‍ക്കുന്നവര്‍ക്കും റിസ്ക് ആണ്. കോവിഡ് വാര്‍ഡില്‍ മറ്റ് ശുശ്രുഷ കിട്ടാനും ബുദ്ധിമുട്ടാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഭിന്നശേഷിയുള്ളവര്‍ക്ക്, ആരോഗ്യപ്രവര്‍ത്തകരെ പോലെയും സീനിയര്‍ സിറ്റിസണ്‍സിനെ പോലെയും പ്രിയോറിറ്റി കിട്ടാത്തത്? എന്തുകൊണ്ടാണ് നല്‍കാത്തത് എന്നതിനെ പാട്ടി അധികൃതരില്‍ നിന്ന് വിശദീകരണം ലഭിച്ചിട്ടുമില്ല” പാലിയം സംഘടനയുടെ ഭാഗമായ ഹെല്‍ത്ത് ആക്ടിവിസ്റ്റ് ആഷ്ല കൃഷ്ണ പറയുന്നു.
വാക്സിന്‍ എടുത്താലും കോവിഡ്?
വാക്സിന്‍ എടുത്തിട്ടും കോവിഡ് വരുന്നു എന്നുള്ള വാര്‍ത്തകളും ആളുകളില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതിന്റെ ആവശ്യമില്ല എന്ന് ഡോക്ടറുമാര്‍ പറയുന്നു.”കോവിഡ് പല റേഞ്ചിലും ഉണ്ട്. സീരിയസ് കോംപ്ലികേഷന്‍സ് ഒഴിവാക്കാന്‍ വേണ്ടിയാണ് വാക്സിന്‍. വാക്സിന്‍ എടുത്തവര്‍ക്കും വൈറസ് ബാധ ഉണ്ടാകാം. വൈറസിന്റെ പ്രവേശനം വാക്സിന്‍ തടയുന്നില്ല.” ഐഎംഎ മുന്‍ പ്രസിഡന്റ് രാജീവ് ജയദേവന്‍ പറയുന്നു.
വേണം കരുതല്‍ തുര്‍ന്നും.
വാകിസിനെടുത്തുകഴിഞ്ഞാല്‍ ഇനി എനിക്ക് എന്തുമാകാം എന്ന് കരുതരുത്. ഇനിയാണ് കരുതല്‍ കൂടുതല്‍ വേണ്ടത്. വാക്സിനെടുത്തവര്‍ക്കും കോവിഡ് വരാമെന്നിരിക്കെ മാസ്ക് ധരിക്കലും, സാമൂഹിക അകലം പാലിക്കലും, സാനിട്ടൈസര്‍ ഉപയോഗവും തുടരുകതന്നെ വേണം. അത് നമുക്കും സമൂഹത്തിനും ഗുണകരമായിരിക്കും. എന്തായാലും കോവിഡ് മാറുന്നതുവരെ അത് തുടരുകതന്നെ വേണം. ചിലപ്പോള്‍ മാസ്കും സാനിട്ടൈസറുമാകും ഇനിയുള്ള കാലത്തെ പുതിയ ജീവിതരീതി.

Related Articles

Back to top button