IndiaLatest

‘യുവ ശിവിര്‍’ ; പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10:30 ന് വഡോദരയിലെ കരേലിബാഗില്‍ സംഘടിപ്പിക്കുന്ന യുവ ശിവിര്‍നെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യും. കുന്ദല്‍ധാമിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രവും വഡോദരയിലെ കരേലിബാഗിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രവും ചേര്‍ന്നാണ് ശിവിര്‍ സംഘടിപ്പിക്കുന്നത്.

കൂടുതല്‍ യുവാക്കളെ സാമൂഹിക സേവനത്തിലും രാഷ്ട്രനിര്‍മ്മാണത്തിലും പങ്കാളികളാക്കാനാണ് ശിവിര്‍ ലക്ഷ്യമിടുന്നത്. ഏക് ഭാരത് ശ്രേഷ്ഠ ഭാരത്, ആത്മനിര്‍ഭര്‍ ഭാരത്, സ്വച്ഛ് ഭാരത് തുടങ്ങിയ സംരംഭങ്ങളിലൂടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ യുവാക്കളെ പങ്കാളികളാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.

Related Articles

Back to top button