ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (12-ാം ക്ലാസ്) പരീക്ഷകള്‍ മാറ്റിവച്ചു. മേയ് നാലു മുതല്‍ ജൂണ്‍ ഏഴു വരെയായിരുന്നു ഐസിഎസ്ഇ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്.
ഏപ്രില്‍ എട്ടു മുതല്‍ ജൂണ്‍ 18 വരെയായിരുന്നു ഐഎസ്സി പരീക്ഷകള്‍. ജൂണ്‍ ആദ്യവാരം സ്ഥിതി വിലയിരുത്തിയശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്ടിഫികറ്റ് എക്സാമിനേഷന്‍സ് (സിഐഎസ്സിഇ) അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം സി ബി എസ് ഇ 10-ാം ക്ലാസ് 12-ാം ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചിരുന്നു.