IndiaKeralaLatest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി പിന്നിട്ടു

“Manju”

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ മുപ്പത് ലക്ഷം കടന്നു. പതിനൊന്ന് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.
പ്രതിദിന കൊവിഡ് കേസുകളില്‍ ഇന്ത്യയാണ് ഇപ്പോള്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഇന്നലെയും രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 1185 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണം 1,74,308 ആയി ഉയര്‍ന്നു. പതിനഞ്ച് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഉത്തര്‍പ്രദേശിലും, രാജസ്ഥാനിലും, പഞ്ചാബിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസില്‍ മൂന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 5.79 ലക്ഷമായി ഉയര്‍ന്നു.

Related Articles

Back to top button