IndiaLatest

എച്ച്‌ഡിഎഫ്സി ബാങ്ക്: വീണ്ടും പലിശ നിരക്ക് ഉയര്‍ത്തി

“Manju”

എച്ച്‌ഡിഎഫ്സി ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി. 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്. 7 ദിവസം മുതല്‍ 29 ദിവസം വരെയുള്ള പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ, പലിശ നിരക്ക് 2.75 ശതമാനമായി. പുതുക്കിയ നിരക്ക് പ്രകാരം, 30 ദിവസം മുതല്‍ 90 ദിവസം വരെയുള്ള കാലാവധി പൂര്‍ത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇനി 3.25 ശതമാനം പലിശ ലഭിക്കും. 91 ദിവസം മുതല്‍ 6 മാസത്തിനുളളില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.50 ശതമാനത്തില്‍ നിന്ന് 3.75 ശതമാനമാക്കി ഉയര്‍ത്തി. 6 മാസം മുതല്‍ 9 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.65 ശതമാനമായി ഉയര്‍ത്തി.

ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെയുള്ള ശബ്ദങ്ങളുടെ പലിശ നിരക്ക് 4.65 ശതമാനമാണ്. രണ്ടു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം പലിശയും മൂന്ന് മുതല്‍ 5 വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.70 ശതമാനം പലിശയും ലഭിക്കും 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനമാണ്.

Related Articles

Back to top button