InternationalLatest

താ​ലി​ബാ​ന്‍ ത​ല​വ​ന്‍ മു​ഫ്തി നൂ​ര്‍വാ​ലി​യെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചു

“Manju”

ശ്രീജ.എസ്

ന്യൂ​യോ​ര്‍​ക്ക്: പാ​ക്കി​സ്ഥാ​ന്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന തെ​ഹ്‌​രി​ക് ഇ ​താ​ലി​ബാ​ന്‍ ത​ല​വ​ന്‍ മു​ഫ്തി നൂ​ര്‍ വാ​ലി മെ​ഹ്‌​സു​ദി​നെ ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചു . യു​എ​ന്‍ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ ക​മ്മി​റ്റി​യാ​ണ് മു​ഫ്തി നൂ​റി​നെ ആ​ഗോ​ള ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ത്ത​ത്.

അ​ല്‍​ഖ്വ​യ്ദ​യ്ക്കാ​യി സാമ്പത്തി​ക സ​ഹാ​യം ന​ല്‍കുക, പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​ക, ഭീ​ക​രാ​ക്ര​മ​ണ ന​ട​പ​ടി​ക​ള്‍​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ മു​ഫ്തി നൂ​ര്‍ വാ​ലി മെ​ഹ്സൂ​ദ് ചെ​യ്യു​ന്ന​താ​യി ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ ക​ണ്ടെ​ത്തി.

നി​ര​വ​ധി ചാ​വേ​ര്‍ ബോം​ബാ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം പാ​ക്കി​സ്ഥാ​ന്‍ താ​ലി​ബാ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ടി​ടി​പി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ബോം​ബ് ആ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ നൂ​റു ക​ണ​ക്കി​നാ​ളു​ക​ളെ ടി​ടി​പി കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മു​ന്‍ ടി​ടി​പി നേ​താ​വ് മു​ല്ല ഫ​സു​ള്ള​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് 2018 ജൂ​ണി​ലാ​ണ് മു​ഫ്തി നൂ​ര്‍ വാ​ലി മെ​ഹ്‌​സൂ​ദ് എ​ന്ന​റി​യ​പ്പെ​ടു​ന്ന നൂ​ര്‍ വാ​ലി ടി​ടി​പി​യു​ടെ നേ​താ​വാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ന​ട​പ​ടി​യെ അ​മേ​രി​ക്ക സ്വാ​ഗ​തം ചെ​യ്തു.

Related Articles

Back to top button