IndiaKeralaLatest

ബൈക്കില്‍ ബസിടിച്ച്‌ ആശുപത്രി ഉടമയുടെ മകന്‍ മരിച്ചു

“Manju”

ബൈക്കിൽ ബസിടിച്ച് ആശുപത്രി ഉടമയുടെ മകൻ മരിച്ചു | student dies in accident | Madhyamam
വള്ളിക്കാപ്പറ്റ (മലപ്പുറം): വീടിനു തൊട്ടടുത്ത് ബൈക്കില്‍ ബസിടിച്ച്‌ എന്‍ട്രന്‍സ് പരിശീലന വിദ്യാര്‍ഥി മരിച്ചു. വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണ സ്വദേശിയും മഞ്ചേരി മുട്ടിപ്പാലത്തെ മനസ്നേഹ ആശുപത്രി ഉടമയുമായ ഡോ. മുഹമ്മദ് ജൗഹറലിയുടെ മകന്‍ റാസി ജൗഹര്‍ (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6.30 ഓടെ ആനക്കയം വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിന് സമീപം കാളംപടിയിലായിരുന്നു അപകടം.
മഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ജൗഹര്‍ ഓടിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
മാതാവ്: ബുഷ്റ. സഹോദരങ്ങള്‍: ഡോ. ഹസന്‍ ജൗഹര്‍ (മനസ്നേഹ ആശുപതി), ഡോ. ഹെന ജൗഹര്‍. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

Related Articles

Back to top button