KeralaLatest

എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴ് മുതല്‍; ഹയര്‍സെക്കന്‍ഡറി ജൂണ്‍ ഒന്നുമുതലും

“Manju”

തിരുവനന്തപുരം: 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി/റ്റി.എച്ച്‌.എസ്.എല്‍.സി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജൂണ്‍ ഏഴിന് ആരംഭിച്ച്‌ 16 പ്രവൃത്തിദിവസങ്ങള്‍ എടുത്ത് 25ന് പൂര്‍ത്തീകരിക്കും. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിന് 70 ക്യാമ്പുകളിലായി 12,512 അധ്യാപകരെയും റ്റി.എച്ച്‌.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി രണ്ടു ക്യാമ്പുകളിലായി 92 അധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്.  എസ്.എസ്.എല്‍.സി/റ്റി.എച്ച്‌.എസ്.എല്‍.സി പരീക്ഷകളുമായി ബന്ധപ്പെട്ട പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കാനാണ് തീരുമാനമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച്‌ 19ന് പൂര്‍ത്തീകരിക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 79 ക്യാമ്പകളിലായി 26,447 അധ്യാപകരേയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എട്ടു ക്യാമ്പുകളിലായി 3,031 അധ്യാപകരേയും മൂല്യനിര്‍ണയത്തിന് നിയോഗിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴുവരെ ക്രമീകരിക്കും.

Related Articles

Back to top button