IndiaLatest

ബിരുദ കോഴ്സുകളുടെ പാഠപുസ്തകങ്ങള്‍ രചിക്കാന്‍ അവസരം

“Manju”

ന്യൂഡല്‍ഹി: ബിരുദ തലത്തിലുള്ള കോഴ്സുകളുടെ ഭാഗമായി പ്രാദേശിക ഇന്ത്യൻ ഭാഷകളില്‍ പുസ്തകം തയ്യാറാക്കാൻ താത്പര്യമുള്ളവരെ ക്ഷണിച്ച്‌ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ. വിവിധ വിഷയങ്ങളിലായി, 12 ഇന്ത്യൻ ഭാഷകളില്‍ പാഠപുസ്തകങ്ങള്‍ എഴുതുന്നതിന് താത്പര്യമുള്ള എഴുത്തുകാര്‍, വിമര്‍ശകര്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ തുടങ്ങിയവരെയാണ് യുജിസി തേടുന്നത്.

കല, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍, ബിരുദ തലത്തിലുള്ള കോഴ്സുകള്‍ക്കായാണ് പുസ്തകം തയ്യാറാക്കേണ്ടത്. താത്പര്യമുള്ള എഴുത്തുകാര്‍ക്ക് ജനുവരി 30 വരെ അപേക്ഷിക്കാവുന്നതാണ്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലാകും പുസ്തകം തയ്യാറാക്കുക.

https://docs.google.com/forms/d/e/1FAIpQLSdrW7yAOOHSPqGoLcQKiHEYWh-oz94LxjOCwVyl-8jWLQYwKw/viewform

എന്ന ഗൂഗിള്‍ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യൻ ഭാഷകളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പാഠപുസ്തകങ്ങള്‍ എഴുതാൻ കഴിയുന്ന രചിതാക്കളുടെ സംഘങ്ങളെ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന നോഡല്‍ സര്‍വകലാശാലകളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് യുജിസി ചെയര്‍മാൻ മാമിദാല ജഗ്ഗീഷ് കുമാൻ പറഞ്ഞു. ഇന്ത്യൻ ഭാഷകളെ പരിപോഷിപ്പിക്കാനും ഇന്ത്യൻ ഭാഷകളില്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്നതിനും യുവാക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസ ഘട്ടം മുതല്‍ ഒന്നിലധികം ഭാഷകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് കുട്ടികള്‍. ഈ സാഹചര്യത്തില്‍ പലരും അവരുടെ മാതൃഭാഷയില്‍ നിന്ന് അകലുന്ന പ്ര‌വണതയാണ് കണ്ടുവരുന്നത്. വലിയ പ്രത്യാഘാതങ്ങളില്‍ നിന്നും തടയുന്നതിനാണ് ഇത്തരം ഉദ്യമം.

Related Articles

Back to top button