KeralaLatest

കെ.എസ്.ഇ.ബി ജീവനക്കാരനെ മര്‍ദ്ദിച്ചു

“Manju”

തിരുവല്ല: കെ.എസ്.ഇ.ബി കടപ്ര സെക്ഷന്‍ ഓഫീസിലെ ജീവനക്കാരനെ കരാറുകാരന്‍ മര്‍ദ്ദിച്ചതായി പരാതി. കടപ്ര സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനും ആലപ്പുഴ സ്വദേശിയുമായ ജയപ്രമോദിനെ മണിപ്പുഴ സെക്ഷന്‍ പരിധിയിലെ കരാറുകാരനും കടപ്ര സ്വദേശിയുമായ സജില്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഇന്നലെ രാവിലെ 9ന് സെക്ഷന്‍ ഓഫീസിന് മുമ്പിലായിരുന്നു സംഭവം. ചൊവ്വാഴ്ച വൈകിട്ട് നാലിന് ജയപ്രമോദും സഹപ്രവര്‍ത്തകനും സജിലിന്റെ വീടിന്റെ സമീപത്തെ വൈദ്യുത തകരാര്‍ പരിഹരിക്കാനായി എത്തിയിരുന്നു. ഇതിനിടെ സജിലിന്റെ വീട്ടുപരിസരത്ത് വൈദ്യുതി ലൈന്‍ ഉള്‍പ്പടെയുള്ളവ ഉപകരണങ്ങള്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് ജയപ്രമോദ് ചോദ്യം ചെയ്തു. കെ.എസ്.ഇ.ബിയില്‍ അറിയിക്കുമെന്ന് പറഞ്ഞ് ജയപ്രമോദും സഹപ്രവര്‍ത്തകനും മടങ്ങി.ഈസമയം സജില്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെ കടപ്ര ഓഫീസില്‍ എത്തിയ സജില്‍ ജയപ്രമോദിനെ മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു.

Related Articles

Back to top button