IndiaLatestThiruvananthapuram

പുതിയ തന്ത്രം, വിരുദ്ധരുമായി ചങ്ങാത്തം: കാശ്മീര്‍ വിഘടനവാദിക്ക് പരമോന്നത ബഹുമതി നല്‍കാന്‍ തീരുമാനിച്ച്‌ പാകിസ്ഥാന്‍ സര്‍ക്കാര്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ പരമോന്നത ബഹുമതിയായ നിഷാന്‍പാകിസ്ഥാന്‍ കാശ്മീര്‍ വിഘടനവാദിയും ഹുറിയത്ത് നേതാവുമായ സയീദ് അലി ഷാ ഗിലാനിക്ക് നല്‍കാന്‍ തീരുമാനിച്ച്‌ രാജ്യം. ജമാഅത്ത്ഇസ്ളാമി സെനറ്ററായ മുഷ്താഖ് അഹമ്മദ് കൊണ്ടുവന്ന പ്രമേയത്തില്‍ പാകിസ്ഥാന്‍ സെനറ്റ് ഒറ്റക്കെട്ടായാണ് ഈ തീരുമാനംശരിവെച്ചത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.

ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സ്ഥാനം കൂടി വഹിച്ചിരുന്ന ഗിലാനിക്ക് പരമോന്നത ബഹുമതി നല്‍കാന്‍ തീരുമാനിച്ചതിലൂടെ ഇന്ത്യയ്‌ക്കെതിരെയുള്ള നിലപാട് കടുപ്പിക്കുകയാണ് പാകിസ്ഥാന്‍. കാശ്മീരിന്റെ പ്രത്യേക പദവികള്‍ ഇന്ത്യ എടുത്തുകളഞ്ഞതിന്റെ ഒന്നാം വാര്‍ഷികം ഇത്തരത്തില്‍ ആചരിക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്.

ഇന്ത്യ ശക്തമായ തീരുമാനം കൈകൊണ്ട ദിവസം കരിദിനമായി ആചരിക്കാനും പാകിസ്ഥാന് പദ്ധതിയുണ്ട്. ഇതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ നടത്തുന്ന നിരവധി പരിപാടികളില്‍ ഇന്ത്യാവിരുദ്ധ നിലപാട് കൈക്കൊണ്ടിട്ടുള്ള നിരവധി പേരാണ് ക്ഷണിതാക്കള്‍.

Related Articles

Back to top button