Latest

കേരള ശിശുക്ഷേമവകുപ്പിന്റെ പ്രത്യേക അറിയിപ്പ്

“Manju”

പത്തു വയസിനു താഴെ കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധക്ക്..

കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. സ്ഥിതി വളരെ മോശമാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക …..

ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ മറ്റുള്ളവരെ അനുവദിക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക.

ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ട് പോകാതിരിക്കുക.

മുലപ്പാൽ കുടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ പുറത്ത് പോകാതിരിക്കുക.

കുട്ടികളുമായുള്ള കുടുംബ സന്ദർശനം, വിരുന്ന് പോക്ക് നിർബന്ധമായും ഒഴിവാക്കുക.
അച്ഛൻ വീട് അമ്മ വീട് മറ്റു ബന്ധു വീടുകളിൽ മാറി താമസിക്കാൻ പാടില്ല. സേഫ് ആയി ഒരിടത്ത് നിൽക്കുക.

അസുഖം എന്തെങ്കിലും ഉണ്ടെങ്കിൽ അടുത്തുള്ള ഹെൽത്ത്‌ സെന്ററിൽ വിവരം അറിയിക്കുക, തുടർ ചികിത്സക്ക് നിർദേശം കിട്ടിയെങ്കിൽ മാത്രം മറ്റു ആശുപത്രിയിൽ പോവുക

നൂൽകെട്ട്, മുടി കളയൽ, പേരിടൽ തുടങ്ങിയ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും മാറ്റി വെക്കുക

പ്രതിരോധശക്തി കൂടിയ ആഹാരപദാർത്ഥങ്ങൾ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപെടുത്തുക

അയൽ വീടുകളിൽ പോലും കുട്ടികളെ കളിക്കാൻ വിടരുത്.

ഇടയ്ക്കിടെ കുട്ടികളുടെ കൈ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകിക്കുക

ബിസ്‌ക്കറ്, ചോക്ലേറ്റ്, മിഠായി എന്തു വാങ്ങിയാലും സാനിട്ടൈസെർ ചെയ്യണം ശേഷം കൈ കഴുകിയിട്ട് മാത്രം കുട്ടികൾക്ക് കൊടുക്കുക

കുട്ടികളുമായി പുറത്ത് പോകേണ്ട നിർബന്ധിത സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഹെൽത്ത്‌ അധികൃതരെ അറിയിക്കുക

വീടുകളിൽ സാനിറ്റൈസേർ കരുതണം. കുഞ്ഞു കൈകൾ സാനിറ്റെസു ചെയ്യിക്കണം

നിർദേശങ്ങൾ പാലിക്കാത്ത രക്ഷിതാക്കൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

 

Related Articles

Back to top button