IndiaLatest

കുട്ടികള്‍ക്കും വാക്‌സിന്‍ അനുമതി തേടി ഭാരത് ബയോടെക്

“Manju”

ഹൈദരാബാദ്: പതിനെട്ടു വയസില്‍ താഴെയുള്ളവര്‍ക്ക് കൊവാക്‌സിന്‍ എടുക്കാന്‍ അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു തുടങ്ങിയ സാഹചര്യത്തിലാണിത്. കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ അനുമതിക്ക് വിദഗ്ധ സമിതിക്ക് അപേക്ഷ നല്‍കും. അനുമതി ലഭിക്കുന്നതോടെ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കും. കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നത് ഇത് ആദ്യമാണ്.

അതിനിടെ 25 രാജ്യങ്ങള്‍ കൂടി പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത കൊവാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. 15 രാജ്യങ്ങള്‍ ഇതികനകം വാക്‌സിന്‍ വാങ്ങി. സാമ്പത്തികമായി പിന്നാക്കമായ രാജ്യങ്ങള്‍, വില കണക്കിലെടുത്ത് വാങ്ങുന്ന രാജ്യങ്ങള്‍, മരുന്നു കമ്ബനികളുമായി നേരിട്ട് ധാരണയുണ്ടാക്കുന്ന രാജ്യങ്ങള്‍ എന്നിവരാണ് ഇന്ത്യന്‍ വാക്‌സിന്‍ ആവശ്യപ്പെടുന്നത്.

അയല്‍രാജ്യങ്ങള്‍ക്കും സാമ്ബത്തികമായി പിന്നില്‍ നില്‍ക്കുന്ന നിരവധി രാജ്യങ്ങള്‍ക്കും ഇന്ത്യ സൗജന്യമായി വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യ അയച്ചു നല്‍കിയ ആദ്യ ഡോസ് വാക്‌സിന്‍ അഫ്ഗാനിസ്ഥാനില്‍ എത്തിച്ചു. ആസ്ട്രാ സെനക്കയുടെ അഞ്ചു ലക്ഷം ഡോസാണ് കാബൂളില്‍ എത്തിച്ചത്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിര്‍മിച്ചത്.

Related Articles

Back to top button