IndiaLatest

‘രാജ്യത്തെ ആശുപത്രികളില്‍ ഓക്​സിജന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല’;​ നിര്‍മല സീതാരാമന്‍

“Manju”

ന്യൂഡൽഹി: രാജ്യത്ത് ആശുപത്രികളില്‍ ഓക്​സിജന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന്​ ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ്​ രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്​ ധനമന്ത്രിയുടെ പ്രതികരണം.

എല്ലാ ആശുപത്രികളിലും മെഡിക്കല്‍ ഓക്​സിജന്‍ ഉറപ്പാക്കും. ഓക്​സിജന്‍ വിതരണം തടസങ്ങളില്ലാതെ നടത്താനുള്ള ക്രമീകരണം കേന്ദ്രസര്‍ക്കാര്‍ ഒരുക്കും. റെഡംസിവിര്‍ മരുന്നിന്‍റെ പ്രതിമാസ ഉല്‍പാദനം 36 ലക്ഷത്തില്‍ നിന്ന്​ 78 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്​. മരുന്നിന്‍റെ കയറ്റുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

Related Articles

Back to top button