IndiaLatest

ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

“Manju”

ന്യൂഡൽഹി: ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിര്‍മ്മാണ കേന്ദ്രമായി ഉയര്‍ത്തുമെന്ന ഉറപ്പുമായി വന്നിരിക്കുകയാണ് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി. ഇതിന്റെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററികള്‍ അടുത്ത ആറ് മാസത്തിനുളളില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുവാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.

ഇതിനായി ലോകത്തിലെ ഇലക്‌ട്രിക് നിര്‍മ്മാതാക്കള്‍ എല്ലാം തന്നെ ഇന്ത്യയില്‍ എത്തുന്നുണ്ട്. ഇത് ഇലക്‌ട്രിക് വാഹനരംഗത്ത് കുതിപ്പ് ഏകുമെന്നും, അധികം കാലതാമസമില്ലാന്നെ ഇന്ത്യ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന ഹബ്ബായി മാറുമെന്ന പ്രതിക്ഷയും, ഉറപ്പും നല്‍കിയിരിക്കുകയാണ് കേന്ദ്രമന്ത്രി. ഇതിന് പുറമേ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതിക വിദ്യയും രാജ്യത്ത് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിന് പുറമേ വാഹനരംഗത്ത് എഥനോള്‍, മെഥനോള്‍, സി.എന്‍.ജി എന്നിവയുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കും.

Related Articles

Back to top button