IndiaInternational

കോവിഡ് പ്രതിസന്ധി; ഇന്ത്യ യാത്രാ നിയന്ത്രണങ്ങൾ നീക്കണം: നേപ്പാൾ

“Manju”

കാഠ്മണ്ഡു: ഇന്ത്യയുമായുള്ള വ്യാപാര വാണിജ്യ ബന്ധം പൂർവ്വാധികം ശക്തമാക്കാനൊരുങ്ങി നേപ്പാൾ. യാത്രാ നിയന്ത്രണങ്ങൾ മാറ്റി ജനങ്ങൾക്ക് ഇന്ത്യയിലേക്ക് വരാനുംപോകാനും അനുവദിക്കണമെന്നും നേപ്പാൾ അഭ്യർത്ഥിച്ചു.

നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതി വിനയ് മോഹൻ ഖ്വത്രയുമായി വിവിധ വകുപ്പു മന്ത്രിമാരാണ് ചർച്ച നടത്തിയത്. ഉർജ്ജ മന്ത്രാലയം, ജലശക്തി , ജലസേചനം , വാണിജ്യം എന്നീ വകുപ്പ് മന്ത്രിമാരാണ് ചർച്ച നടത്തിയത്. നേപ്പാൾ ഉർജ്ജമന്ത്രി പാഫ്പാ ഭുസാലാണ് ഇരുരാജ്യത്തേയും ജനങ്ങളെ പരസ്പരം ഇടപഴകാനുള്ള അനുവാദം നൽകണമെന്ന് അഭ്യർത്ഥിച്ചത്.

നേപ്പാളിന്റെ വികസനത്തിന് എന്നും പ്രാമുഖ്യം നൽകുന്ന ഇന്ത്യയുമായുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുമെന്നും ഭുസാൽ ഉറപ്പുനൽകി. ഇന്ത്യൻ സ്ഥാനപതി വിനയ് മോഹൻ നേപ്പാളിൽ അധികാരമേറ്റ പുതിയ മന്ത്രിസഭയ്‌ക്ക് എല്ലാ ആശംസകളും നേർന്നു.

Related Articles

Back to top button