KeralaLatest

പ്ലസ് ടു പരീക്ഷകള്‍ കൊവിഡ് വ്യാപനത്തിന് കാരണമാകും; അടിയന്തര റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍

“Manju”

തിരുവനന്തപുരം: ഹയര്‍ സെകന്‍ഡറി പ്രാക്ടികല്‍ പരീക്ഷകള്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റണമെന്ന ആവശ്യം പരിശോധിച്ച്‌ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അടിയന്തരമായി വിശദീകരണം സമര്‍പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. ഏപ്രില്‍ 28 നാണ് പ്ലസ്ടു പ്രാക്ടികല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്. സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് വിഷയങ്ങള്‍ക്ക് പ്രാക്ടികല്‍ പരീക്ഷയുണ്ട്. പതിവായുള്ള പ്രാക്ടികലിന് പുറമേ ഇക്കുറി കണക്കിനും പ്രായോഗിക പരീക്ഷയുണ്ട്. പ്രായോഗിക പരീക്ഷക്ക് പരിമിത സൗകര്യമുള്ള സ്കൂള്‍ ലാബുകള്‍ പങ്കിടുന്നത് രോഗവ്യാപന സാധ്യതക്ക് കാരണമാകുമെന്നാണ് പരാതി.

സാധാരണ തിയറി പരീക്ഷക്ക് മുമ്പാണ് പ്രായോഗിക പരീക്ഷകള്‍ നടത്താറുള്ളത്. മാര്‍ചില്‍ നടക്കേണ്ട എഴുത്തു പരീക്ഷ ഏപ്രിലിലേക്ക് മാറ്റിയതോടെയാണ് പ്രായോഗിക പരീക്ഷയും വൈകിയത്. ലാബുകളില്‍ സാമൂഹിക അകലം പ്രായോഗികമല്ലെന്ന് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പരാതി ഉന്നയിച്ചു. പ്രായോഗിക പരീക്ഷ നടത്തുന്ന അധ്യാപകര്‍ ഒന്നിലധികം കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഇതും രോഗ വ്യാപനത്തിന് കാരണമാകുമെന്ന് പരാതിയുണ്ട്.

Related Articles

Back to top button