IndiaLatest

കേന്ദ്രമന്ത്രിമാർക്ക് സമ്പർക്ക വിലക്ക്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി :കോവിഡ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി സമ്പര്‍ക്കത്തില്‍ വന്ന കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരും സ്വയംനിരീക്ഷണത്തില്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, സഹമന്ത്രിമാരായ ബാബുള്‍ സുപ്രിയോ, നിത്യാനന്ദ റായ്, ജി കിഷന്‍ റെഡ്ഡി, ബിജെപി വൈസ്പ്രസിഡന്റും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് അധ്യക്ഷനുമായ വിനയ് സഹസ്രബുദ്ധെ തുടങ്ങിയവർ സമ്പർക്കവിലക്കിൽ പ്രവേശിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അടക്കമുള്ള ഉദ്യോഗസ്ഥരും സമ്പർക്കവിലക്കിൽ.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ക്ക് സമീപമാണ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ അമിത് ഷാ ഇരുന്നത്.

സാമൂഹ്യഅകലം പാലിച്ചതിനാൽ ഇവര്‍ക്ക് സമ്പർക്കവിലക്ക് വേണ്ടെന്നാണ് തീരുമാനം. ഷാ അടക്കമുള്ളവർ മാസ്ക് മാറ്റിവച്ച്‌ ഇരിക്കുന്ന ചിത്രം പുറത്തുവന്നു. അയോധ്യയിൽ ഭൂമിപൂജയില്‍ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി നിരീക്ഷണത്തില്‍ പോകാത്തതെന്ന വിമര്‍ശനമുയരുന്നു.

Related Articles

Back to top button