KeralaLatestThiruvananthapuram

​തിരുവനന്തപുരത്ത് രണ്ട് ദിവസം പൂര്‍ണ നിയന്ത്രണം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി വാരാന്ത്യ നിയന്ത്രണം കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയില്‍ നാളെ യും, മറ്റന്നാളും പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. അത്യാവശ്യങ്ങള്‍ക്ക് മാത്രമേ എല്ലാവരും വീടുകളില്‍ നിന്ന് പുറത്തിറങ്ങാവു. ന നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി. കാര്‍ഡ് ഉപയോഗിച്ച്‌ യാത്രചെയ്യാം. അവശ്യ സര്‍വീസിനുള്ള വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാം. മുന്‍ നിശ്ചയിച്ച കല്യാണം കൊവിഡ് മാനദണ്ഡപ്രകാരം മാത്രം നടത്താം. മറ്റാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങള്‍ മതിയായ കാരണം ഓഫീസര്‍മാരെ ബോധിപ്പിക്കണം. തിരുവനന്തപുരം ജില്ലയില്‍ ഇതിനായി 447 ഓഫീസര്‍മാരെയും,1100 പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയാണ്.

Related Articles

Back to top button