Kannur

കതിരൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം 

“Manju”

അനൂപ് എം സി
കതിരൂർ : കതിരൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ സമ്പൂർണ ഡിജിറ്റൽ വിദ്യാലയമായി പ്രഖ്യാപിച്ചു. സന്നദ്ധസംഘടനകൾ, പൂർവവിദ്യാർത്ഥികൾ, എൻ.സി.സി , എസ്.പി.സി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ , സ്കൂൾ അധ്യാപകർ, സഹകരണബാങ്ക്,അധ്യാപക സ൦ഘടകൾ, വിദ്യാർത്ഥി സംഘടനകൾ, യുവജന സംഘടനകൾ അഭ്യുതയകാ൦ഷികൾ എന്നിവർ കുട്ടികൾക്കാവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ഉറപ്പുവരുത്തി. പൊതു സമൂഹം മുഴുവനും കൈകോർത്തപ്പോൾ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത മുഴുവൻ കുട്ടികളെയും പഠന വഴിയിൽ നിർത്താൻ സാധിച്ചു. സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയമായി അഡ്വക്കേറ്റ് എ. എൻ ഷംസീർ എ൦. എൽ. എ പ്രഖ്യാപിച്ചു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സനൽ പി.പി അധ്യക്ഷനായി. തദവസരത്തിൽ ഗിഫ്റ്റഡ് ചിൽഡ്രൻ വിദ്യാർഥികൾക്കായി പുസ്തകവിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ നിർവഹിച്ചു. സ്കൂൾ എൻ.സി.സി യൂണിറ്റ്, 1992 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികൾ എന്നിവരുടെ കൂട്ടായ്മയിൽ 1992 ബാച്ച് വിദ്യാർത്ഥിയായ റജീഷ് പി. കെ സ൦ഘടിപ്പിച്ച് കൈമാറിയ 10 ഫോണുകൾ ഡിജിറ്റൽ പ്രഖ്യാപന വേളയിൽ രക്ഷിതാക്കൾക്ക് കൈമാറി. ഡി.വൈ.എഫ് ഐ കതിരൂർ മേഖലാ കമ്മറ്റി സ്കൂളിന് നൽകുന്ന ഫോണുകൾ സെക്രട്ടറി കെ.മർഫാൻ, പ്രസിഡണ്ട് ലിജിൻ തിലക് എന്നിവർ ചേർന്ന് ഡി.ഇ.ഒ എ.പി.അംബികക്ക് കൈമാറി.
പി.ടി.എ പ്രസിഡണ്ട് ശ്രീ പുത്തലത്ത് സുരേഷ് ബാബു, ശ്രീമതി എ.പി അംബിക ഡി. ഇ. ഒ തലശ്ശേരി, ശ്രീമതി എസ്സ് അനിതാ പ്രിൻസിപ്പൽ ഹയർ സെക്കൻഡറി, ശ്രീമതി ഹീര ജോഷി പ്രിൻസിപ്പൽ വി.എച്ച്.എസ്.ഇ, തലശ്ശേരി നോർത്ത് ബി.പി.സി ശ്രീ ജലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ കെ.പി ജയരാജൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജാഗ്രതാ സമിതി നോഡൽ ഓഫീസർ ശ്രീ സുശാന്ത് ചടങ്ങിൽ നന്ദി പറഞ്ഞു.

Related Articles

Back to top button